19 April Friday

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് : ബംഗ്ലാദേശിനെ തകർത്ത്‌ ഇംഗ്ലണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


ആന്റിഗ്വ
അണ്ടർ 19 ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിന്‌ കനത്ത തോൽവി. ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനോട്‌ ഏഴ്‌ വിക്കറ്റിന്‌ കീഴടങ്ങി.

ബംഗ്ലാദേശിനെ 97 റണ്ണിന്‌ പുറത്താക്കിയ ഇംഗ്ലീഷുകാർ അനായാസം ലക്ഷ്യംകണ്ടു. 41 പന്തിൽ 33 റണ്ണടിച്ച 11–-ാം നമ്പർ ബാറ്റർ റിപൊൺ മോണ്ടോലാണ്‌ ബംഗ്ലാദേശിനെ 97ൽ എത്തിച്ചത്‌. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ പേസർ ജോഷ്വാ ബോയ്‌ഡനാണ്‌ മാൻ ഓഫ്‌ ദ മാച്ച്‌.

സ്‌കോർ: ബംഗ്ലാദേശ്‌ 97 (35.2), ഇംഗ്ലണ്ട്‌ 3–-98 (25.3)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top