ബ്രസീല്‍ ഫൈനലില്‍; മെക്‌‌സിക്കോയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി

Photo Credit: Twitter/Olympics


ടോക്യോ > ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1 ന് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം.  ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പ്രവേശനമാണിത്. സ്‌പെയിന്‍-ജപ്പാന്‍ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍. ഒളിമ്പിക്‌സില്‍ ഇതുവരെയായി ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ബ്രസീലിന്റെ സമ്പാദ്യം. Read on deshabhimani.com

Related News