ട്വന്റി–20 പരമ്പര ; രാഹുലിനുപകരം സഞ്‌ജു

image credit Sanju Samson twitter


ട്രിനിഡാഡ്‌ മലയാളി താരം സഞ്‌ജു സാംസണെ വെസ്‌റ്റിൻഡീസിനെതിരായ ട്വന്റി–20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. കോവിഡുകാരണം വിശ്രമത്തിലുള്ള ലോകേഷ് രാഹുലിനുപകരമാണ് സഞ്ജു എത്തിയത്. വിരാട് കോഹ്-ലി ഒഴികെയുള്ള മറ്റ് പ്രധാന ബാറ്റർമാരെല്ലാം ഇടംപിടിച്ചതിനാൽ സഞ്ജുവിന് കളിക്കാൻ അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. ഏകദിനപരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ 72 റണ്ണാണ് സഞ്ജു നേടിയത്. ഒരു അരസെഞ്ചുറിയും ഇതിലുൾപ്പെടും. അയർലൻഡിനെതിരായ ട്വന്റി–20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് തുടർന്ന് അവസരം കിട്ടിയില്ല. വിൻഡീസിനെതിരായ ട്വന്റി–20യിൽ ആദ്യം സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. Read on deshabhimani.com

Related News