26 April Friday

ട്വന്റി–20 പരമ്പര ; രാഹുലിനുപകരം സഞ്‌ജു

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022

image credit Sanju Samson twitter


ട്രിനിഡാഡ്‌
മലയാളി താരം സഞ്‌ജു സാംസണെ വെസ്‌റ്റിൻഡീസിനെതിരായ ട്വന്റി–20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. കോവിഡുകാരണം വിശ്രമത്തിലുള്ള ലോകേഷ് രാഹുലിനുപകരമാണ് സഞ്ജു എത്തിയത്. വിരാട് കോഹ്-ലി ഒഴികെയുള്ള മറ്റ് പ്രധാന ബാറ്റർമാരെല്ലാം ഇടംപിടിച്ചതിനാൽ സഞ്ജുവിന് കളിക്കാൻ അവസരം കിട്ടാനുള്ള സാധ്യത കുറവാണ്.

ഏകദിനപരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ 72 റണ്ണാണ് സഞ്ജു നേടിയത്. ഒരു അരസെഞ്ചുറിയും ഇതിലുൾപ്പെടും. അയർലൻഡിനെതിരായ ട്വന്റി–20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് തുടർന്ന് അവസരം കിട്ടിയില്ല. വിൻഡീസിനെതിരായ ട്വന്റി–20യിൽ ആദ്യം സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top