ഉടൻ തിരിച്ചുവരും: ജിമിനെസ്‌



ലണ്ടൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ മത്സരത്തിനിടെ തലയോട്ടിക്ക്‌ പരിക്കേറ്റ വൂൾവറാംപ്‌ടൺ മുന്നേറ്റക്കാരൻ റൗൾ ജിമിനെസ്‌ സംസാരിച്ചുതുടങ്ങി. ഉടൻ കളത്തിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ ജിമിനെസ്‌ ട്വീറ്റ്‌ ചെയ്‌തു. എല്ലാവർക്കും നന്ദി. ഇപ്പോൾ നിരീക്ഷണത്തിലാണ്‌. വേഗത്തിൽ തിരിച്ചെത്തും–- ഈ ഇരുപത്തൊമ്പതുകാരൻ കുറിച്ചു. അഴ്‌സണൽ പ്രതിരോധക്കാരൻ ഡേവിഡ്‌ ലൂയിസുമായി കൂട്ടിയിടിച്ചാണ്‌ ജിമിനെസിന്‌ ഗുരുതര പരിക്കേറ്റത്‌. Read on deshabhimani.com

Related News