19 April Friday

ഉടൻ തിരിച്ചുവരും: ജിമിനെസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ മത്സരത്തിനിടെ തലയോട്ടിക്ക്‌ പരിക്കേറ്റ വൂൾവറാംപ്‌ടൺ മുന്നേറ്റക്കാരൻ റൗൾ ജിമിനെസ്‌ സംസാരിച്ചുതുടങ്ങി. ഉടൻ കളത്തിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ ജിമിനെസ്‌ ട്വീറ്റ്‌ ചെയ്‌തു. എല്ലാവർക്കും നന്ദി. ഇപ്പോൾ നിരീക്ഷണത്തിലാണ്‌. വേഗത്തിൽ തിരിച്ചെത്തും–- ഈ ഇരുപത്തൊമ്പതുകാരൻ കുറിച്ചു. അഴ്‌സണൽ പ്രതിരോധക്കാരൻ ഡേവിഡ്‌ ലൂയിസുമായി കൂട്ടിയിടിച്ചാണ്‌ ജിമിനെസിന്‌ ഗുരുതര പരിക്കേറ്റത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top