പ്രൈം വോളി 
താരലേലം 14ന്‌ 
കൊച്ചിയിൽ



ന്യൂഡൽഹി പ്രൈം വോളിബോൾ ലീഗിന്റെ താരലേലം  14ന്‌ കൊച്ചിയിൽ നടക്കും. കലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് ടീമുകളാണ്‌ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ആകെ 24 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാകുക. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേഷണം. മത്സരങ്ങളുടെ സമയക്രമം ഉടൻ പ്രഖ്യാപിക്കും. Read on deshabhimani.com

Related News