ശ്രീജേഷിന്‌ 
വീണ്ടും 
പുരസ്‌കാരം



പാരിസ്‌ പി ആർ ശ്രീജേഷിന്‌ വീണ്ടും രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോളിക്കുള്ള പുരസ്‌കാരം. 39.9 ശതമാനം വോട്ടുനേടിയാണ്‌ മലയാളി ഗോളി ഒന്നാമതെത്തിയത്‌. തുടർച്ചയായി പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാണ്‌. രണ്ടാമതെത്തിയ ബൽജിയം ഗോളി ലോയിക്‌ വാൻ ഡോറന്‌ 26.3 ശതമാനമാണ്‌ വോട്ട്‌.  വനിതാ ടീം ഗോളി സവിത പുണിയയും പുരസ്‌കാരം സ്വന്തമാക്കി. 37.6 ശതമാനമാണ്‌ വോട്ട്‌. രണ്ടാംസ്ഥാനക്കാരി അർജന്റീനയുടെ ബെലൻ സൂസി 26.4 ശതമാനം നേടി. മുപ്പത്തിരണ്ടുകാരിയായ സവിത തുടർച്ചയായ മൂന്നാംതവണയാണ് പുരസ്കാരം നേടുന്നത്. Read on deshabhimani.com

Related News