20 April Saturday

ശ്രീജേഷിന്‌ 
വീണ്ടും 
പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


പാരിസ്‌
പി ആർ ശ്രീജേഷിന്‌ വീണ്ടും രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോളിക്കുള്ള പുരസ്‌കാരം. 39.9 ശതമാനം വോട്ടുനേടിയാണ്‌ മലയാളി ഗോളി ഒന്നാമതെത്തിയത്‌. തുടർച്ചയായി പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാണ്‌. രണ്ടാമതെത്തിയ ബൽജിയം ഗോളി ലോയിക്‌ വാൻ ഡോറന്‌ 26.3 ശതമാനമാണ്‌ വോട്ട്‌. 

വനിതാ ടീം ഗോളി സവിത പുണിയയും പുരസ്‌കാരം സ്വന്തമാക്കി. 37.6 ശതമാനമാണ്‌ വോട്ട്‌. രണ്ടാംസ്ഥാനക്കാരി അർജന്റീനയുടെ ബെലൻ സൂസി 26.4 ശതമാനം നേടി. മുപ്പത്തിരണ്ടുകാരിയായ സവിത തുടർച്ചയായ മൂന്നാംതവണയാണ് പുരസ്കാരം നേടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top