കിരീടം ലിവർപൂളിന്‌ അവകാശപ്പെട്ടത്‌: ഗുൺഡോവൻ



ലണ്ടൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഉപേക്ഷിച്ചാൽ കിരീടം ലിവർപൂളിന്‌ നൽകണമെന്ന്‌ ഇകായ്‌ ഗുൺഡോവൻ. കോവിഡ്‌–-19നെ തുടർന്ന്‌ പ്രീമിയർ ലീഗ്‌ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്‌ മാഞ്ചസ്റ്റർ സിറ്റി മധ്യനിരക്കാരൻ ലിവർപൂളിന്‌ അനുകൂലമായി രംഗത്തെത്തിയത്‌. ‘എതിരഭിപ്രായങ്ങൾ പലതുമുണ്ടാകും. ലീഗ്‌ ഉപേക്ഷിച്ചാൽ കിരീടത്തിന്‌ അവകാശികൾ ലിവർപൂളാണ്‌. തർക്കമില്ല’–-ഗുൺഡോവൻ പറഞ്ഞു. ലീഗിൽ 25 പോയിന്റ്‌ ലീഡോടെ ഒന്നാമതാണ്‌ ലിവർപൂൾ. രണ്ട്‌ ജയങ്ങൾക്കപ്പുറമായിരുന്നു കിരീടം. ഇതിനിടെയാണ്‌ കോവിഡ്‌ കാരണം ലീഗ്‌ നിർത്തിവച്ചത്‌. Read on deshabhimani.com

Related News