25 April Thursday

കിരീടം ലിവർപൂളിന്‌ അവകാശപ്പെട്ടത്‌: ഗുൺഡോവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഉപേക്ഷിച്ചാൽ കിരീടം ലിവർപൂളിന്‌ നൽകണമെന്ന്‌ ഇകായ്‌ ഗുൺഡോവൻ. കോവിഡ്‌–-19നെ തുടർന്ന്‌ പ്രീമിയർ ലീഗ്‌ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്‌ മാഞ്ചസ്റ്റർ സിറ്റി മധ്യനിരക്കാരൻ ലിവർപൂളിന്‌ അനുകൂലമായി രംഗത്തെത്തിയത്‌.

‘എതിരഭിപ്രായങ്ങൾ പലതുമുണ്ടാകും. ലീഗ്‌ ഉപേക്ഷിച്ചാൽ കിരീടത്തിന്‌ അവകാശികൾ ലിവർപൂളാണ്‌. തർക്കമില്ല’–-ഗുൺഡോവൻ പറഞ്ഞു. ലീഗിൽ 25 പോയിന്റ്‌ ലീഡോടെ ഒന്നാമതാണ്‌ ലിവർപൂൾ. രണ്ട്‌ ജയങ്ങൾക്കപ്പുറമായിരുന്നു കിരീടം. ഇതിനിടെയാണ്‌ കോവിഡ്‌ കാരണം ലീഗ്‌ നിർത്തിവച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top