സീനിയർ വനിതാ ഫുട്‌ബോൾ : കേരളം ഇന്ന്‌ ഉത്തരാഖണ്ഡിനോട്‌



കോഴിക്കോട്‌ ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന്‌ ഉത്തരാഖണ്ഡിനെ നേരിടും. കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്‌ക്കാണ്‌ മത്സരം. വിജയത്തിൽ കുറഞ്ഞതൊന്നും കേരളത്തിന്‌ ഗുണം ചെയ്യില്ല. ഡിസംബർ രണ്ടിന്‌ മധ്യപ്രദേശുമായാണ്‌ അവസാന ഗ്രൂപ്പ്‌ മത്സരം. തമിഴ്‌നാട്‌ 20 ഗോളിന്‌ തെലങ്കാനയെ തകർത്തു.  പഞ്ചാബ്‌–-ബംഗാൾ മത്സരം ഗോൾരഹിത സമനിലയായി.  മഹാരാഷ്‌ട്ര ആറ്‌ ഗോളിന്‌ അരുണാചൽപ്രദേശിനെയും സിക്കിം അഞ്ചു ഗോളിന്‌ ജമ്മു കശ്‌മീരിനെയും തോൽപ്പിച്ചു. കൂത്തുപറമ്പ്‌ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഹിമാചൽ പ്രദേശ്‌ 3–-2ന്‌ ബിഹാറിനെ തോൽപ്പിച്ചു. അസം ഏഴ്‌ ഗോളിന്‌ രാജസ്ഥാനെ തെകർത്തു. കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിൽ കർണാടക ജാർഖണ്ഡിനെ ഒരു ഗോളിന്‌ പരാജയപ്പെടുത്തി. ഗോവ–- ഡൽഹി സമനിലയായി(1–-1). Read on deshabhimani.com

Related News