ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌ : ഇന്ത്യ ശ്രീലങ്കയോട്‌



സിൽഹെത്‌ ഏഷ്യാകപ്പ്‌ വനിതാ ട്വന്റി 20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം. ആദ്യകളിയിൽ ആതിഥേയരായ ബംഗ്ലാദേശ്‌ തായ്‌ലൻഡിനെ നേരിടും. രണ്ടാംമത്സരത്തിൽ ഇന്ത്യ -ശ്രീലങ്കയുമായി ഏറ്റുമുട്ടും. പകൽ ഒന്നരയ്ക്കാണ്‌ കളി. ഏഴ്‌ ടീമുകളാണ്‌ ടൂർണമെന്റിൽ. റൗണ്ട്‌ റോബിൻ അടിസ്ഥാനത്തിൽ പരസ്പരം ഏറ്റുമുട്ടും. ആദ്യ നാലുസ്ഥാനക്കാർ സെമിയിലേക്ക്‌ യോഗ്യത നേടും. ബംഗ്ലാദേശാണ്‌ നിലവിലെ ചാമ്പ്യന്മാർ. ആറുതവണ ഇന്ത്യ ജേതാക്കളായി.   Read on deshabhimani.com

Related News