റൊണാൾഡോ 
ടെൻ ഹാഗുമായി ചർച്ചയ്ക്ക്



ലണ്ടൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലനിർത്താൻ സർവശ്രമങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. പരിശീലകൻ എറിക്‌ ടെൻ ഹാഗ്‌ പോർച്ചുഗീസ്‌ താരവുമായി ചർച്ച നടത്തും. യുണൈറ്റഡിന്റെ പ്രീ സീസൺ ക്യാമ്പിൽനിന്ന്‌ റൊണാൾഡോ വിട്ടുനിൽക്കുകയാണ്‌. തായ്‌ലൻഡ്‌–-ഓസ്‌ട്രേലിയ പര്യടനത്തിൽ പങ്കെടുത്തില്ല. എന്നാൽ, ചൊവ്വാഴ്‌ച കാരിങ്ടണിലെ ടീമിന്റെ പരിശീലന മൈതാനത്ത്‌ മുപ്പത്തേഴുകാരൻ എത്തി. ടെൻ ഹാഗുമായി കൂടിക്കാഴ്‌ച്ച നടത്തും. റൊണാൾഡോ ക്ലബ് പദ്ധതികളുടെ ഭാഗമാണെന്നും വിൽപ്പനയ്‌ക്കില്ലെന്നും ടെൻ ഹാഗ്‌ നേരത്തേ പ്രഖ്യാപിച്ചതാണ്‌. പക്ഷേ, താരത്തെ അത്‌ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ചാമ്പ്യൻസ്‌ ലീഗിന്‌ യോഗ്യത നേടാത്ത ടീമിൽ തുടരേണ്ടതില്ലെന്നാണ്‌ റൊണാൾഡോയുടെ നിലപാട്‌. യൂറോപ ലീഗിലാണ്‌ യുണൈറ്റഡ്‌ ഇത്തവണ കളിക്കുക. കളിജീവിതത്തിൽ ഇതുവരെ റൊണാൾഡോ യൂറോപ കളിച്ചിട്ടില്ല. Read on deshabhimani.com

Related News