രാജസ്ഥാനോ 
ബാംഗ്ലൂരോ ; രണ്ടാം ക്വാളിഫയർ ഇന്ന്‌



അഹമ്മദാബാദ്‌ ഐപിഎൽ ക്രിക്കറ്റ്‌ ഫൈനൽ ലക്ഷ്യമിട്ട്‌ രാജസ്ഥാൻ റോയൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും. രണ്ടാം ക്വാളിഫയറിൽ അഹമ്മദാബാദിലാണ്‌ ഇരുടീമും ഏറ്റുമുട്ടുന്നത്‌. ജയിക്കുന്നവർ ഞായറാഴ്‌ച ഫൈനലിൽ ഗുജറാത്ത്‌ ടൈറ്റൻസിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനോട്‌ തോറ്റാണ്‌ സഞ്ജു സാംസണിന്റെ രാജസ്ഥാൻ എത്തുന്നത്‌. ബാംഗ്ലൂരാകട്ടെ എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്‌ത്തി. യുവതാരം രജത്‌ പാട്ടീദാറിന്റെ സെഞ്ചുറിക്കരുത്തിലായിരുന്നു ബാംഗ്ലൂർ മുന്നേറിയത്‌. പ്രാഥമികഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ആദ്യത്തേതിൽ ബാംഗ്ലൂരിനായിരുന്നു ജയം. രണ്ടാംമത്സരത്തിൽ രാജസ്ഥാൻ തിരിച്ചുവന്നു. Read on deshabhimani.com

Related News