29 March Friday

രാജസ്ഥാനോ 
ബാംഗ്ലൂരോ ; രണ്ടാം ക്വാളിഫയർ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022



അഹമ്മദാബാദ്‌
ഐപിഎൽ ക്രിക്കറ്റ്‌ ഫൈനൽ ലക്ഷ്യമിട്ട്‌ രാജസ്ഥാൻ റോയൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും. രണ്ടാം ക്വാളിഫയറിൽ അഹമ്മദാബാദിലാണ്‌ ഇരുടീമും ഏറ്റുമുട്ടുന്നത്‌. ജയിക്കുന്നവർ ഞായറാഴ്‌ച ഫൈനലിൽ ഗുജറാത്ത്‌ ടൈറ്റൻസിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനോട്‌ തോറ്റാണ്‌ സഞ്ജു സാംസണിന്റെ രാജസ്ഥാൻ എത്തുന്നത്‌. ബാംഗ്ലൂരാകട്ടെ എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്‌ത്തി. യുവതാരം രജത്‌ പാട്ടീദാറിന്റെ സെഞ്ചുറിക്കരുത്തിലായിരുന്നു ബാംഗ്ലൂർ മുന്നേറിയത്‌.

പ്രാഥമികഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ആദ്യത്തേതിൽ ബാംഗ്ലൂരിനായിരുന്നു ജയം. രണ്ടാംമത്സരത്തിൽ രാജസ്ഥാൻ തിരിച്ചുവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top