ചെൽസി ഇന്ന്‌ സിറ്റിയോട്



ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും  ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും തമ്മിലാണ് കളി. ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ കീഴടക്കിയാണ് ചെൽസി കിരീടം ഉയർത്തിയത്. പുതിയ സീസണിൽ ചെൽസിയാണ് പട്ടികയിൽ മുന്നിൽ. സിറ്റിക്ക് ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണെെറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും. Read on deshabhimani.com

Related News