നയനയ്ക്ക്‌ സ്വർണം



ഭുവനേശ്വർ ഇന്ത്യൻ ഗ്രാൻഡ്‌ പ്രീ വനിതാ ലോങ്‌ജമ്പിൽ മലയാളി താരം നയന ജയിംസിന്‌ സ്വർണം. 6.37 മീറ്റർ ദൂരം ചാടി. ഫെഡറേഷൻ കപ്പിലും നയന സ്വർണം നേടിയിരുന്നു. മറ്റൊരു മലയാളി താരം ആൻസി സോജനാണ്‌ (6.35) വെള്ളി. കർണാടകയുടെ ശൈലി സിങ്‌ (6.27) വെങ്കലവും നേടി. അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയശേഷം പരിക്കേറ്റ്‌ വിശ്രമത്തിലായിരുന്ന ശൈലിയുടെ ആദ്യ മത്സരമായിരുന്നു ഗ്രാൻഡ്‌ പ്രീയിലേത്‌. Read on deshabhimani.com

Related News