റാമോസിന്‌ ഗോൾ



പാരിസ്‌ പിഎസ്‌ജി കുപ്പായത്തിൽ ആദ്യഗോൾ കുറിച്ച്‌ സെർജിയോ റാമോസ്‌. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ റെയിംസിനെതിരെയാണ്‌ പ്രതിരോധക്കാരൻ ലക്ഷ്യം കണ്ടത്‌. മത്സരം നാല്‌ ഗോളിന്‌ പിഎസ്‌ജി ജയിച്ചു. മാർകോ വെറാറ്റി ഇരട്ടഗോൾ നേടി. ഡാനിലോ പട്ടിക തികച്ചു. കോവിഡ്‌ മാറി തിരിച്ചെത്തിയ ലയണൽ മെസി പകരക്കാരനായി പിഎസ്‌ജി നിരയിലെത്തി. വെറാറ്റിയുടെ ഒരുഗോളിന്‌ വഴിയൊരുക്കി. Read on deshabhimani.com

Related News