ബാഴ്‌സയ്ക്ക്‌ ജയം



മാഡ്രിഡ്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണ മുന്നോട്ട്‌. അലാവെസിനെ ഒരുഗോളിന്‌ തോൽപ്പിച്ച്‌ പട്ടികയിൽ അഞ്ചാംസ്ഥാനത്തേക്കുയർന്നു. ഫ്രെങ്കി ഡിയോങ്ങാണ്‌ വിജയഗോൾ കുറിച്ചത്‌. ബാഴ്‌സയ്ക്ക്‌ 21 കളിയിൽ 35 പോയിന്റായി. ഒന്നാമതുള്ള റയൽ മാഡ്രിഡ്‌ എൽച്ചെയോട്‌ സമനില വഴങ്ങി (2–-2). രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ റയൽ തിരിച്ചുവന്നത്‌. റയലിന്‌ 22 മത്സരത്തിൽ 50 പോയിന്റാണ്‌. Read on deshabhimani.com

Related News