ബ്രസീൽ ഒന്നാമത്‌, അർജന്റീന 
മൂന്നാമത്‌



സൂറിച്ച്‌ ഫിഫ ലോകഫുട്‌ബോൾ റാങ്കിങ്ങിൽ ബ്രസീൽ ഒന്നാമത്‌ തുടർന്നു. ബൽജിയമാണ്‌ രണ്ടാമത്‌. ലയണൽ മെസിയുടെ അർജന്റീന ഒരുപടി കയറി മൂന്നാംസ്ഥാനത്തെത്തി. ഫ്രാൻസ്‌ (4), ഇംഗ്ലണ്ട്‌ (5), സ്‌പെയ്‌ൻ (6), ഇറ്റലി (7), നെതർലൻഡ്‌സ്‌ (8), പോർച്ചുഗൽ (9) എന്നിങ്ങനെയാണ്‌ മറ്റ്‌ സ്ഥാനങ്ങളിൽ. പത്താമത്‌ ഡെൻമാർക്കാണ്‌. ഇന്ത്യ രണ്ട്‌ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 104ൽ എത്തി. വനിതകളിൽ അമേരിക്കയാണ്‌ ഒന്നാമത്‌. ഇന്ത്യ 59ൽനിന്ന്‌ 56–-ാംസ്ഥാനത്തേക്ക്‌ മുന്നേറി. Read on deshabhimani.com

Related News