വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ : ജയത്തിനായി ഇന്ത്യ



മുംബൈ എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യ. രണ്ടാംമത്സരത്തിൽ ചൈനീസ്‌ തായ്‌പേയാണ്‌ എതിരാളി. രാത്രി ഏഴരയ്‌ക്കാണ്‌ മത്സരം. ആദ്യകളിയിൽ ഇറാനോട്‌ സമനില വഴങ്ങിയതിനാൽ ജയം അനിവാര്യമാണ്‌. ചൈനയോട്‌ നാല്‌ ഗോളിന്‌ തോറ്റാണ്‌ തായ്‌പേയുടെ വരവ്‌. ലോക റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലാണ്–- മുപ്പത്തൊമ്പതാംസ്ഥാനം. അവസാന ഏറ്റുമുട്ടലിൽ ഇന്ത്യ തായ്‌പേയ്‌ക്കെതിരെ ജയം നേടിയിരുന്നു. Read on deshabhimani.com

Related News