മെസി കളിച്ചേക്കില്ല



പാരിസ് ഇടംകാൽമുട്ടിന്‌ പരിക്കേറ്റ ലയണൽ മെസി പിഎസ്‌ജിയുടെ ഇന്നത്തെ മത്സരത്തിന്‌ ഉണ്ടായേക്കില്ല. ല്യോണിനെതിരായ കളിക്കിടെ മെസിയുടെ കാൽമുട്ടിന്‌ ചവിട്ടേറ്റിരുന്നു. ഇതിനാലാണ്‌ അർജന്റീനക്കാരനെ കളത്തിൽനിന്ന്‌ പിൻവലിച്ചതെന്ന്‌ പിഎസ്‌ജി പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോ പറഞ്ഞു. മത്സരത്തിന്റെ 76–-ാംമിനിറ്റിലാണ്‌ പൊച്ചെട്ടീനോ മെസിയെ പിൻവലിച്ചത്‌. പരസ്യമായി ഇതിനോട്‌ മെസി നീരസം പ്രകടിപ്പിക്കുകയും ചെയ്‌തു. മെറ്റ്‌സിനെതിരെയാണ്‌ പിഎസ്‌ജിയുടെ ഇന്നത്തെ കളി. മെസിയുടെ പരിക്ക്‌ പരിശോധിച്ചുവരികയാണെന്നും ഗുരുതരമല്ലെന്നാണ്‌ സൂചനയെന്നും ക്ലബ്‌ അറിയിച്ചു. Read on deshabhimani.com

Related News