26 April Friday

മെസി കളിച്ചേക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021


പാരിസ്
ഇടംകാൽമുട്ടിന്‌ പരിക്കേറ്റ ലയണൽ മെസി പിഎസ്‌ജിയുടെ ഇന്നത്തെ മത്സരത്തിന്‌ ഉണ്ടായേക്കില്ല. ല്യോണിനെതിരായ കളിക്കിടെ മെസിയുടെ കാൽമുട്ടിന്‌ ചവിട്ടേറ്റിരുന്നു. ഇതിനാലാണ്‌ അർജന്റീനക്കാരനെ കളത്തിൽനിന്ന്‌ പിൻവലിച്ചതെന്ന്‌ പിഎസ്‌ജി പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോ പറഞ്ഞു. മത്സരത്തിന്റെ 76–-ാംമിനിറ്റിലാണ്‌ പൊച്ചെട്ടീനോ മെസിയെ പിൻവലിച്ചത്‌. പരസ്യമായി ഇതിനോട്‌ മെസി നീരസം പ്രകടിപ്പിക്കുകയും ചെയ്‌തു.

മെറ്റ്‌സിനെതിരെയാണ്‌ പിഎസ്‌ജിയുടെ ഇന്നത്തെ കളി. മെസിയുടെ പരിക്ക്‌ പരിശോധിച്ചുവരികയാണെന്നും ഗുരുതരമല്ലെന്നാണ്‌ സൂചനയെന്നും ക്ലബ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top