സ്പാനിഷ് കിങ്സ് കപ്പ് : ബാഴ്‌സ പുറത്ത്‌



മാഡ്രിഡ്‌ ചാമ്പ്യൻമാരായ ബാഴ്‌സലോണ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫുട്‌ബോളിൽനിന്ന്‌ പുറത്ത്‌. അധികസമയംവരെ നീണ്ട പ്രീ ക്വാർട്ടർ പോരിൽ അത്‌ലറ്റിക്‌ ബിൽബാവോയോട്‌ 3–-2ന്‌ തോറ്റു. ഐകെർ മ്യൂനിയന്റെ ഇരട്ടഗോളാണ്‌ ബിൽബാവോയ്‌ക്ക്‌ ജയം സമ്മാനിച്ചത്‌. 106–-ാംമിനിറ്റിൽ പെനൽറ്റിയിലൂടെ മ്യൂനിയൻ ബാഴ്‌സയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. നിശ്ചിതസമയം 2–-2 ആയിരുന്നു സ്‌കോർ. മ്യൂനിയനെ കൂടാതെ ഇനിഗോ മാർടിനെസും ലക്ഷ്യം കണ്ടു. ബാഴ്‌സയ്‌ക്കായി ഫെറാൻ ടൊറെസും പെഡ്രിയുമാണ്‌ ഗോളടിച്ചത്‌. അധികസമയംവരെ നീണ്ട മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ്‌ എൽച്ചെയെ വീഴ്‌ത്തി ക്വാർട്ടറിൽ കടന്നു (2–-1). 103–-ാംമിനിറ്റിൽ ഗൊൺസാലോ വെർദുവിലൂടെ എൽച്ചെയാണ്‌ ആദ്യം മുന്നിലെത്തിയത്‌. ഇസ്‌കോ റയലിനെ ഒപ്പമെത്തിച്ചു. ഏദെൻ ഹസാർഡ്‌ വിജയഗോളും കുറിച്ചു. Read on deshabhimani.com

Related News