19 April Friday

സ്പാനിഷ് കിങ്സ് കപ്പ് : ബാഴ്‌സ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


മാഡ്രിഡ്‌
ചാമ്പ്യൻമാരായ ബാഴ്‌സലോണ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫുട്‌ബോളിൽനിന്ന്‌ പുറത്ത്‌. അധികസമയംവരെ നീണ്ട പ്രീ ക്വാർട്ടർ പോരിൽ അത്‌ലറ്റിക്‌ ബിൽബാവോയോട്‌ 3–-2ന്‌ തോറ്റു.

ഐകെർ മ്യൂനിയന്റെ ഇരട്ടഗോളാണ്‌ ബിൽബാവോയ്‌ക്ക്‌ ജയം സമ്മാനിച്ചത്‌. 106–-ാംമിനിറ്റിൽ പെനൽറ്റിയിലൂടെ മ്യൂനിയൻ ബാഴ്‌സയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. നിശ്ചിതസമയം 2–-2 ആയിരുന്നു സ്‌കോർ. മ്യൂനിയനെ കൂടാതെ ഇനിഗോ മാർടിനെസും ലക്ഷ്യം കണ്ടു. ബാഴ്‌സയ്‌ക്കായി ഫെറാൻ ടൊറെസും പെഡ്രിയുമാണ്‌ ഗോളടിച്ചത്‌.

അധികസമയംവരെ നീണ്ട മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ്‌ എൽച്ചെയെ വീഴ്‌ത്തി ക്വാർട്ടറിൽ കടന്നു (2–-1). 103–-ാംമിനിറ്റിൽ ഗൊൺസാലോ വെർദുവിലൂടെ എൽച്ചെയാണ്‌ ആദ്യം മുന്നിലെത്തിയത്‌. ഇസ്‌കോ റയലിനെ ഒപ്പമെത്തിച്ചു. ഏദെൻ ഹസാർഡ്‌ വിജയഗോളും കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top