അഞ്ചടിച്ച് റയൽ ; റയൽ 5 ഷാക്തർ 0

വിനീഷ്യസ് ജൂനിയർ photo credit real madrid fc twitter


കീവ്‌ ചാമ്പ്യൻസ്‌ ലീഗിൽ റയൽ മാഡ്രിഡിന്റെ ഉയർത്തെഴുന്നേൽപ്പ്‌. അവസാന കളിയിൽ ഷരിഫിനോട്‌ തോറ്റ റയൽ ഷാക്തർ ഡൊണെസ്‌തകിനെ അഞ്ച്‌ ഗോളിന്‌ തകർത്ത്‌ ഉശിരൻ തിരിച്ചുവരവ്‌ നടത്തി. ഇരട്ടഗോളടിച്ച്‌ വിനീഷ്യസ്‌ ജൂനിയർ മിന്നിയപ്പോൾ റോഡ്രി, കരീം ബെൻസെമ എന്നിവരും ലക്ഷ്യം കണ്ടു. ഷാക്തറിന്റെ സെർജി ക്രിവ്‌റ്റ്‌സോവിന്റെ പിഴവുഗോളിലൂടെ ആദ്യപകുതി മുന്നിലെത്തിയ റയൽ ഇടവേള കഴിഞ്ഞാണ്‌ ഗോൾവർഷം നടത്തിയത്‌. ഗ്രൂപ്പ്‌ ഡിയിലെ മറ്റൊരു മത്സരത്തിൽ ഷരിഫിനെ ഇന്റർ മിലാൻ 3–-1ന്‌ തോൽപ്പിച്ചു. അരങ്ങേറ്റക്കാരായ ഷരിഫിന്റെ ആദ്യ തോൽവിയാണിത്‌. എങ്കിലും ആറ്‌ പോയിന്റുമായി ഒന്നാമത്‌ തുടർന്നു. Read on deshabhimani.com

Related News