സ്‌പെയ്‌നിൽ വീണ്ടും മെസി



മാഡ്രിഡ്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ലയണൽ മെസി തുടർച്ചയായ നാലാംതവണയും മി‌കച്ച ഗോളടിക്കാരനുള്ള പുരസ്‌കാരം നേടി. ആകെ ഏഴുതവണയായി. ഇത്‌ റെക്കോഡാണ്‌. സീസണിൽ 25 ഗോളാണ്‌ ഈ അർജന്റീനക്കാരന്‌. ലീഗിലെ അവസാനമത്സരത്തിൽ ഡിപൊർടീവോ അലാവെസിനെതിരെ മെസി ഇരട്ടഗോൾ നേടിയിരുന്നു. അഞ്ച് ഗോളിന്‌ ബാഴ്‌സ ജയിച്ചു. അൻസു ഫാറ്റി, ലൂയിസ്‌ സുവാരസ്‌, നെൽസൺ സെമെദൊ എന്നിവരും ഗോളടിച്ചു. ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ലെഗെനസ്‌ തളച്ചു (2–-2). സെർജിയോ റാമോസും മാർകോ അസെൻസിയോയും ഗോളടിച്ചു. Read on deshabhimani.com

Related News