18 April Thursday

സ്‌പെയ്‌നിൽ വീണ്ടും മെസി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ലയണൽ മെസി തുടർച്ചയായ നാലാംതവണയും മി‌കച്ച ഗോളടിക്കാരനുള്ള പുരസ്‌കാരം നേടി. ആകെ ഏഴുതവണയായി. ഇത്‌ റെക്കോഡാണ്‌. സീസണിൽ 25 ഗോളാണ്‌ ഈ അർജന്റീനക്കാരന്‌. ലീഗിലെ അവസാനമത്സരത്തിൽ ഡിപൊർടീവോ അലാവെസിനെതിരെ മെസി ഇരട്ടഗോൾ നേടിയിരുന്നു. അഞ്ച് ഗോളിന്‌ ബാഴ്‌സ ജയിച്ചു. അൻസു ഫാറ്റി, ലൂയിസ്‌ സുവാരസ്‌, നെൽസൺ സെമെദൊ എന്നിവരും ഗോളടിച്ചു.

ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ലെഗെനസ്‌ തളച്ചു (2–-2). സെർജിയോ റാമോസും മാർകോ അസെൻസിയോയും ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top