ക്രിക്കറ്റിനേക്കാൾ വലുതാണ്‌ ജീവൻ: ടിം പെയ്‌ൻ



മെൽബൺ കോവിഡ്‌–-19 വൈറസ്‌ ബാധയെ തുടർന്ന്‌ മത്സരങ്ങൾ റദ്ദാക്കിയതിനെ അനുകൂലിച്ച്‌ ഓസ്‌ട്രേലിയൻ ടെസ്റ്റ്‌ ക്യാപ്‌റ്റൻ ടിം പെയ്‌ൻ. ‘ക്രിക്കറ്റിനേക്കാളും, മറ്റ്‌ ഏത്‌ മത്സരത്തേക്കാളും വലുതാണ്‌ മനുഷ്യജീവൻ. കോവിഡ്‌–-19 മഹാമാരിയാണ്‌. ലോകം ഒന്നിച്ച്‌ ഇതിനെതിരെ പോരാടണം’–- പെയ്‌ൻ പറഞ്ഞു. മത്സരങ്ങൾ നിർത്തിവയ്‌ക്കുന്നത്‌ സങ്കടകരമാണ്‌. എന്നാൽ, അതിലും വലിയ കാര്യമാണ്‌ ഇവിടെ നടക്കുന്നത്‌ –- ഒസീസ്‌ ക്യാപ്‌റ്റർ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News