യുവന്റസിനെ തകർത്ത്‌ ഇന്റർ



മിലാൻ ചാമ്പ്യൻമാരായ യുവന്റസിനെ രണ്ട്‌ ഗോളുകൾക്ക്‌ വീഴ്‌ത്തി ഇന്റർ മിലാൻ. അർട്യൂറോ വിദാലും നിക്കോളോ ബാരെല്ലയുമാണ്‌ ഇന്ററിനായി ഗോളുകൾ നേടിയത്‌. ജയത്തോടെ ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോളിൽ രണ്ടാമത്‌ തുടർന്നു.  18 കളിയിൽ 40 പോയിന്റ്‌. ഒന്നാമതുള്ള എസി മിലാന്‌ ഒരുകളി കുറവുണ്ട്‌. പോയിന്റ്‌ സമാനമാണ്‌. തോൽവിയോടെ യുവന്റസ്‌ അഞ്ചാമതായി. 17 കളിയിൽ 33 പോയിന്റ്‌. Read on deshabhimani.com

Related News