നെയ്‌മറിന്‌ രണ്ട്‌ കളികളിൽ വിലക്ക്‌



പാരിസ്‌ പിഎസ്‌ജി മുന്നേറ്റക്കാരൻ നെയ്‌മറിന്‌ രണ്ട്‌ കളികളിൽ വിലക്ക്‌. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ മാഴ്‌സെ പ്രതിരോധക്കാരൻ അൽവാരോ ഗൊൺസാലെസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ്‌‌ നെയ്‌മറിന് എതിരെ‌ നടപടിയെടുത്തത്‌. കൂട്ടയടിയിൽ അവസാനിച്ച മത്സരത്തിൽ നെയ്‌മർ ഉൾപ്പെടെ അഞ്ച്‌ കളിക്കാർക്ക്‌ ചുവപ്പ്‌ കാർഡ്‌ ലഭിച്ചിരുന്നു. ഇതുകൂടി ചേർത്ത്‌ മൂന്ന്‌ കളികളിൽ നെയ്‌മറിന്‌ പുറത്തിരിക്കേണ്ടിവരും.  പിഎസ്‌ജിയുടെ ലയ്‌വിൻ കുർസാവയ്‌ക്ക്‌ ആറ്‌ കളികളിലും ലിയാൻഡ്രോ പരദെസിന്‌ രണ്ട്‌ കളികളിലും വിലക്കുണ്ട്‌. മാഴ്‌സെയുടെ ജോർദാൻ അമാവി മൂന്ന്‌ കളികളിലും പുറത്തിരിക്കും. Read on deshabhimani.com

Related News