26 April Friday

നെയ്‌മറിന്‌ രണ്ട്‌ കളികളിൽ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


പാരിസ്‌
പിഎസ്‌ജി മുന്നേറ്റക്കാരൻ നെയ്‌മറിന്‌ രണ്ട്‌ കളികളിൽ വിലക്ക്‌. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ മാഴ്‌സെ പ്രതിരോധക്കാരൻ അൽവാരോ ഗൊൺസാലെസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ്‌‌ നെയ്‌മറിന് എതിരെ‌ നടപടിയെടുത്തത്‌. കൂട്ടയടിയിൽ അവസാനിച്ച മത്സരത്തിൽ നെയ്‌മർ ഉൾപ്പെടെ അഞ്ച്‌ കളിക്കാർക്ക്‌ ചുവപ്പ്‌ കാർഡ്‌ ലഭിച്ചിരുന്നു. ഇതുകൂടി ചേർത്ത്‌ മൂന്ന്‌ കളികളിൽ നെയ്‌മറിന്‌ പുറത്തിരിക്കേണ്ടിവരും. 

പിഎസ്‌ജിയുടെ ലയ്‌വിൻ കുർസാവയ്‌ക്ക്‌ ആറ്‌ കളികളിലും ലിയാൻഡ്രോ പരദെസിന്‌ രണ്ട്‌ കളികളിലും വിലക്കുണ്ട്‌. മാഴ്‌സെയുടെ ജോർദാൻ അമാവി മൂന്ന്‌ കളികളിലും പുറത്തിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top