തിയാഗോ ലിവർപൂളിൽ



ലണ്ടൻ സ്‌പാനിഷ്‌ മധ്യനിരക്കാരൻ തിയാഗോ അലസാന്ദ്ര ലിവർപൂളിൽ. ബയേൺ മ്യൂണിക്കിൽനിന്ന്‌ 236 കോടി രൂപയ്‌ക്കാണ്‌ ഇരുപത്തൊമ്പതുകാരനെ ഇംഗ്ലീഷ്‌ ക്ലബ്‌ സ്വന്തമാക്കിയത്‌. നാല്‌ വർഷത്തേക്കാണ്‌ കരാർ. കഴിഞ്ഞ സീസണിൽ ബയേണിനായി മികച്ച പ്രകടനമാണ്‌ തിയാഗോ നടത്തിയത്‌. 2013ൽ ബാഴ്‌സലോണയിൽനിന്നാണ്‌ ബയേണിൽ എത്തിയത്‌. ഈ സീസണിൽ ലിവർപൂൾ കൂടാരത്തിലെത്തിക്കുന്ന രണ്ടാമത്തെ താരമാണ്‌ തിയാഗോ. Read on deshabhimani.com

Related News