സ്‌പെയിനിൽ പരിശീലകൻ മരിച്ചു



മലാഗ വൈറസ്‌ ബാധയെ തുടർന്ന്‌ കായികലോകത്ത്‌ ആദ്യ മരണം. സ്‌പെയ്‌നിലെ ഫുട്‌ബോൾ പരിശീലകൻ ഫ്രാൻസിസ്‌കോ ഗാർഷ്യയാണ്‌ മരിച്ചത്‌. മലാഗയിലെ യൂത്ത്‌ ടീം അത്‌ലറ്റികോ പൊർടാഡ അൾട്ടയുടെ പരിശീലകനാണ്‌ ഇരുപത്തിയൊന്നുകാരൻ. 2016ലാണ്‌ പരിശീലക രംഗത്തെത്തുന്നത്‌. അർബുദരോഗിയായിരുന്നു ഫ്രാൻസിസ്‌കോ. പ്രദേശത്ത്‌ കോവിഡ്‌–-19 കാരണം ജീവൻ നഷ്ടപ്പെടുന്ന പ്രായം കുറഞ്ഞ രോഗിയാണ്‌ ഫ്രാൻസിസ്‌കോ. Read on deshabhimani.com

Related News