ഐറിഷ്‌ ചരിതം ; വിൻഡീസിനെതിരെ പരമ്പര



കിങ്‌സ്റ്റൺ വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി അയർലൻഡ്‌. മൂന്ന്‌ മത്സര പരമ്പര 2–-1ന്‌ നേടി. അവസാനകളിയിൽ രണ്ട്‌ വിക്കറ്റിന്‌ ജയിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത വിൻഡീസിനെ 212 റണ്ണിന്‌ പുറത്താക്കിയ ഐറിഷുകാർ 44.5 ഓവറിൽ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അയർലൻഡ്‌ ഓൾറൗണ്ടർ ആൻഡി മക്‌ബ്രയ്‌നാണ്‌ കളിയിലെയും പരമ്പരയിലെയും താരം. Read on deshabhimani.com

Related News