ഓൾ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റൺ ; ട്രീസ–-ഗായത്രി സെമിയിൽ



ലണ്ടൻ ഓൾ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ട്രീസ ജോളി–-ഗായത്രി ഗോപീചന്ദ്‌ സഖ്യം സെമിയിൽ. വനിതാ ഡബിൾസിൽ ഇന്ത്യൻ സഖ്യം തുടർച്ചയായ രണ്ടാംതവണയാണ്‌ ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തുന്നത്‌. ചൈനയുടെ ലീ വെൻ മെയ്‌–-ലിയു ഷുവാൻ ഷുവാൻ സഖ്യത്തെ മൂന്ന്‌ ഗെയിം പോരാട്ടത്തിൽ മറികടന്നാണ്‌ ഇരുവരും അവസാന നാലിൽ കടന്നത്‌ (21–-14, 18–-21, 21–-12). കണ്ണൂർ ചെറുപുഴക്കാരിയാണ്‌ ട്രീസ ജോളി. ക്വാർട്ടറിൽ ചൈനീസ്‌ സഖ്യത്തിനെതിരെ തകർപ്പൻ സ്‌മാഷുകളുമായി പത്തൊമ്പതുകാരി കളംനിറഞ്ഞു. മറ്റൊരു മലയാളിതാരം എച്ച്‌ എസ്‌ പ്രണോയ്‌ പുരുഷ സിംഗിൾസിൽനിന്ന്‌ പുറത്തായി. Read on deshabhimani.com

Related News