20 April Saturday

ഓൾ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റൺ ; ട്രീസ–-ഗായത്രി സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


ലണ്ടൻ
ഓൾ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ട്രീസ ജോളി–-ഗായത്രി ഗോപീചന്ദ്‌ സഖ്യം സെമിയിൽ. വനിതാ ഡബിൾസിൽ ഇന്ത്യൻ സഖ്യം തുടർച്ചയായ രണ്ടാംതവണയാണ്‌ ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തുന്നത്‌.

ചൈനയുടെ ലീ വെൻ മെയ്‌–-ലിയു ഷുവാൻ ഷുവാൻ സഖ്യത്തെ മൂന്ന്‌ ഗെയിം പോരാട്ടത്തിൽ മറികടന്നാണ്‌ ഇരുവരും അവസാന നാലിൽ കടന്നത്‌ (21–-14, 18–-21, 21–-12).

കണ്ണൂർ ചെറുപുഴക്കാരിയാണ്‌ ട്രീസ ജോളി. ക്വാർട്ടറിൽ ചൈനീസ്‌ സഖ്യത്തിനെതിരെ തകർപ്പൻ സ്‌മാഷുകളുമായി പത്തൊമ്പതുകാരി കളംനിറഞ്ഞു.
മറ്റൊരു മലയാളിതാരം എച്ച്‌ എസ്‌ പ്രണോയ്‌ പുരുഷ സിംഗിൾസിൽനിന്ന്‌ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top