അർജന്റീനയും 
ജർമനിയും 
ഇന്നിറങ്ങുന്നു ; സന്നാഹ മത്സരങ്ങളിൽ അർജന്റീനയ്ക്ക് യുഎഇ , ജർമനി ഒമാനോട്, ക്രൊയേഷ്യക്ക് സൗദി



  അബുദാബി/മസ്‌കറ്റ്‌ ലോകകപ്പിനുള്ള അവസാന ഒരുക്കത്തിന്‌ അർജന്റീനയും ജർമനിയും. പരിശീലന മത്സരത്തിൽ ലയണൽ മെസിയുടെ അർജന്റീന ഇന്ന്‌ യുഎഇയെ നേരിടും. അബുദാബിയിൽ രാത്രി ഒമ്പതരയ്‌ക്കാണ്‌ മത്സരം. ജർമനിക്ക്‌ ഒമാനാണ്‌ എതിരാളി. രാത്രി പത്തരയ്‌ക്ക്‌. മസ്‌കറ്റിലാണ്‌ പോരാട്ടം. നിലവിലെ റണ്ണറപ്പുകളായ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ പകൽ മൂന്നരയ്‌ക്ക്‌ സൗദി അറേബ്യയുമായും ഏറ്റുമുട്ടും. പോളണ്ട്‌ ചിലിയുമായും മെക്‌സിക്കോ സ്വീഡനുമായും ബലപരീക്ഷണം നടത്തും. പോർച്ചുഗൽ, സ്‌പെയ്‌ൻ തുടങ്ങിയ ടീമുകളും വരുംദിവസങ്ങളിൽ പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്‌. ബ്രസീൽ, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌ ടീമുകൾ സന്നാഹമത്സരത്തിനില്ല. Read on deshabhimani.com

Related News