20 April Saturday

അർജന്റീനയും 
ജർമനിയും 
ഇന്നിറങ്ങുന്നു ; സന്നാഹ മത്സരങ്ങളിൽ അർജന്റീനയ്ക്ക് യുഎഇ , ജർമനി ഒമാനോട്, ക്രൊയേഷ്യക്ക് സൗദി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

 

അബുദാബി/മസ്‌കറ്റ്‌
ലോകകപ്പിനുള്ള അവസാന ഒരുക്കത്തിന്‌ അർജന്റീനയും ജർമനിയും. പരിശീലന മത്സരത്തിൽ ലയണൽ മെസിയുടെ അർജന്റീന ഇന്ന്‌ യുഎഇയെ നേരിടും. അബുദാബിയിൽ രാത്രി ഒമ്പതരയ്‌ക്കാണ്‌ മത്സരം. ജർമനിക്ക്‌ ഒമാനാണ്‌ എതിരാളി. രാത്രി പത്തരയ്‌ക്ക്‌. മസ്‌കറ്റിലാണ്‌ പോരാട്ടം. നിലവിലെ റണ്ണറപ്പുകളായ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ പകൽ മൂന്നരയ്‌ക്ക്‌ സൗദി അറേബ്യയുമായും ഏറ്റുമുട്ടും. പോളണ്ട്‌ ചിലിയുമായും മെക്‌സിക്കോ സ്വീഡനുമായും ബലപരീക്ഷണം നടത്തും. പോർച്ചുഗൽ, സ്‌പെയ്‌ൻ തുടങ്ങിയ ടീമുകളും വരുംദിവസങ്ങളിൽ പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്‌. ബ്രസീൽ, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌ ടീമുകൾ സന്നാഹമത്സരത്തിനില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top