റൊണാൾഡോ 
യുണൈറ്റഡ്‌ വിടും



ലണ്ടൻ താരലേല വിപണി അവസാനിക്കുംമുമ്പേ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ വിടും. മുപ്പത്തേഴുകാരനെ ക്ലബ്‌ വിടാൻ ടീം അനുവദിച്ചു. റൊണാൾഡോയ്‌ക്കായി ആരെങ്കിലും സമീപിച്ചാൽ തടയേണ്ടതില്ലെന്നാണ്‌ മാനേജ്‌മെന്റ്‌ തീരുമാനം. റൊണാൾഡോയുടെ സാന്നിധ്യം ടീമിന്‌ ഗുണകരമല്ലെന്നാണ്‌ സൂചനകൾ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആദ്യ രണ്ട്‌ കളിയിലും തോൽവിയാണ്‌ യുണൈറ്റഡിന്‌. ഇറ്റാലിയൻ ടീമുകളായ എസി മിലാനും ഇന്റർ മിലാനുമാണ്‌ നിലവിൽ റൊണാൾഡോയ്‌ക്കായി രംഗത്തുള്ളത്‌. Read on deshabhimani.com

Related News