23 April Tuesday

റൊണാൾഡോ 
യുണൈറ്റഡ്‌ വിടും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022


ലണ്ടൻ
താരലേല വിപണി അവസാനിക്കുംമുമ്പേ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ വിടും. മുപ്പത്തേഴുകാരനെ ക്ലബ്‌ വിടാൻ ടീം അനുവദിച്ചു. റൊണാൾഡോയ്‌ക്കായി ആരെങ്കിലും സമീപിച്ചാൽ തടയേണ്ടതില്ലെന്നാണ്‌ മാനേജ്‌മെന്റ്‌ തീരുമാനം.

റൊണാൾഡോയുടെ സാന്നിധ്യം ടീമിന്‌ ഗുണകരമല്ലെന്നാണ്‌ സൂചനകൾ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആദ്യ രണ്ട്‌ കളിയിലും തോൽവിയാണ്‌ യുണൈറ്റഡിന്‌. ഇറ്റാലിയൻ ടീമുകളായ എസി മിലാനും ഇന്റർ മിലാനുമാണ്‌ നിലവിൽ റൊണാൾഡോയ്‌ക്കായി രംഗത്തുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top