മെസിക്കായി എന്തും ചെയ്യും : ബാഴ്‌സ പ്രസിഡന്റ്‌

image credit lionel messi twitter


മാഡ്രിഡ്‌ ലയണൽ മെസിയെ തിരിച്ചുകൊണ്ടുവരാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന്‌ ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ്‌ യൊവാൻ ലപോർട്ട പറഞ്ഞു. മെസിയുമായി നല്ല ബന്ധം ഇപ്പോഴും തുടരുന്നു. കാര്യങ്ങൾ സംസാരിക്കാറുണ്ട്‌. ലോകകപ്പ്‌ നേടിയപ്പോൾ അഭിനന്ദനമറിയിച്ചു. ആ ബന്ധത്തിന്‌ ഒരു മാറ്റവുമില്ല. നിലവിൽ മെസി പിഎസ്‌ജി ക്ലബ്ബിന്റെ കളിക്കാരനാണ്‌. ഈ സീസണിൽ കരാർ അവസാനിക്കും. അതിനുശേഷം കുറച്ചുകൂടി ഫലപ്രദമായ ചർച്ച സാധ്യമാകും. മെസി സൗദി അറേബ്യയിലെ അൽ ഹിലാൽ ക്ലബ്ബിലേക്ക്‌  പോകുന്നതായുള്ള വാർത്തകളെപ്പറ്റിയുള്ള ചോദ്യത്തിന്‌ ‘സൗദിയോടും അൽ ഹിലാൽ ക്ലബ്ബിനോടും ബഹുമാനമുണ്ട്‌. പക്ഷേ, ബാഴ്‌സ ഒന്നു വേറെതന്നെ. അത്‌ മെസിക്ക്‌ വീടുപോലെയാണ്‌’–-ലപോർട്ട പ്രതികരിച്ചു. Read on deshabhimani.com

Related News