26 April Friday

മെസിക്കായി എന്തും ചെയ്യും : ബാഴ്‌സ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

image credit lionel messi twitter


മാഡ്രിഡ്‌
ലയണൽ മെസിയെ തിരിച്ചുകൊണ്ടുവരാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന്‌ ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ്‌ യൊവാൻ ലപോർട്ട പറഞ്ഞു. മെസിയുമായി നല്ല ബന്ധം ഇപ്പോഴും തുടരുന്നു. കാര്യങ്ങൾ സംസാരിക്കാറുണ്ട്‌. ലോകകപ്പ്‌ നേടിയപ്പോൾ അഭിനന്ദനമറിയിച്ചു. ആ ബന്ധത്തിന്‌ ഒരു മാറ്റവുമില്ല.

നിലവിൽ മെസി പിഎസ്‌ജി ക്ലബ്ബിന്റെ കളിക്കാരനാണ്‌. ഈ സീസണിൽ കരാർ അവസാനിക്കും. അതിനുശേഷം കുറച്ചുകൂടി ഫലപ്രദമായ ചർച്ച സാധ്യമാകും. മെസി സൗദി അറേബ്യയിലെ അൽ ഹിലാൽ ക്ലബ്ബിലേക്ക്‌  പോകുന്നതായുള്ള വാർത്തകളെപ്പറ്റിയുള്ള ചോദ്യത്തിന്‌ ‘സൗദിയോടും അൽ ഹിലാൽ ക്ലബ്ബിനോടും ബഹുമാനമുണ്ട്‌. പക്ഷേ, ബാഴ്‌സ ഒന്നു വേറെതന്നെ. അത്‌ മെസിക്ക്‌ വീടുപോലെയാണ്‌’–-ലപോർട്ട പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top