സർക്കാരിന്‌ അഭിനന്ദനം: കോച്ച്‌ 
നയിമുദ്ദീൻ



മുംബൈ സന്തോഷ്‌ ട്രോഫി ജേതാക്കളായ കേരള ടീമിന്‌ പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ നടപടി അഭിനന്ദനീയമാണെന്ന്‌ മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്‌റ്റനും പ്രമുഖ കോച്ചുമായ സയിദ്‌ നയിമുദ്ദീൻ പറഞ്ഞു. കളിക്കാർക്ക്‌ അഞ്ചുലക്ഷംവീതമാണ്‌ സർക്കാർ നൽകുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങൾക്കും പകർത്താവുന്ന മാതൃകയാണിത്‌. കളിക്കാരെ ആദരിക്കാനും അഭിനന്ദിക്കാനും സർക്കാർ മുന്നോട്ടുവന്നത്‌ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News