അണ്ടർ 14 ദേശീയ ചെസ് : ജോൺ വേണി 
ചാമ്പ്യൻ



അഹമ്മദാബാദ്‌ മലയാളിയായ ജോൺ വേണി അക്കരക്കാരൻ അണ്ടർ 14 ദേശീയ ചെസ്‌ ചാമ്പ്യനായി. ഒമ്പത്‌ പോയിന്റോടെയാണ്‌ നേട്ടം. കോഴിക്കോട്‌ ചേവായൂർ ഭവൻസ്‌ സ്‌കൂൾ ഒമ്പതാംക്ലാസ്‌ വിദ്യാർഥിയാണ്‌. മൂന്നരവയസ്സിൽ കളി തുടങ്ങിയ ജോൺ ഒരുവർഷത്തിനുള്ളിൽ ജില്ലാ അണ്ടർ 7 ടൂർണമെന്റിൽ റണ്ണറപ്പായി. അണ്ടർ 11 കേരള ചാമ്പ്യനായിരുന്നു. ദേശീയ അണ്ടർ 9 റണ്ണറപ്പായിട്ടുണ്ട്‌. അണ്ടർ 10 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയിരുന്നു. അണ്ടർ 13 ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. കോഴിക്കോട്‌ മണാശേരി കെഎംസിടി മെഡിക്കൽ കോളേജിലെ ശിശുരോഗചികിത്സകരായ ഡോ. വേണിയുടെയും ഡോ. ജിഷയുടെയും മകനാണ്‌. നിലവിൽ ചെന്നൈയിലെ മാരി അരുളാണ്‌ ഓൺലൈൻ പരിശീലനം നൽകുന്നത്‌. Read on deshabhimani.com

Related News