24 April Wednesday

അണ്ടർ 14 ദേശീയ ചെസ് : ജോൺ വേണി 
ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


അഹമ്മദാബാദ്‌
മലയാളിയായ ജോൺ വേണി അക്കരക്കാരൻ അണ്ടർ 14 ദേശീയ ചെസ്‌ ചാമ്പ്യനായി. ഒമ്പത്‌ പോയിന്റോടെയാണ്‌ നേട്ടം. കോഴിക്കോട്‌ ചേവായൂർ ഭവൻസ്‌ സ്‌കൂൾ ഒമ്പതാംക്ലാസ്‌ വിദ്യാർഥിയാണ്‌.

മൂന്നരവയസ്സിൽ കളി തുടങ്ങിയ ജോൺ ഒരുവർഷത്തിനുള്ളിൽ ജില്ലാ അണ്ടർ 7 ടൂർണമെന്റിൽ റണ്ണറപ്പായി. അണ്ടർ 11 കേരള ചാമ്പ്യനായിരുന്നു. ദേശീയ അണ്ടർ 9 റണ്ണറപ്പായിട്ടുണ്ട്‌. അണ്ടർ 10 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയിരുന്നു. അണ്ടർ 13 ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു.

കോഴിക്കോട്‌ മണാശേരി കെഎംസിടി മെഡിക്കൽ കോളേജിലെ ശിശുരോഗചികിത്സകരായ ഡോ. വേണിയുടെയും ഡോ. ജിഷയുടെയും മകനാണ്‌. നിലവിൽ ചെന്നൈയിലെ മാരി അരുളാണ്‌ ഓൺലൈൻ പരിശീലനം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top