ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ : ചെൽസി ഫൈനലിൽ



ലണ്ടൻ ഇരുപാദങ്ങളിലുമായി ടോട്ടനം ഹോട്‌സ്‌പറിനെ മൂന്ന്‌ ഗോളിന്‌ വീഴ്‌ത്തി ചെൽസി ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന രണ്ടാംപാദത്തിൽ അന്റോണിയോ റൂഡിഗറുടെ ഗോളിലാണ്‌ ചെൽസി ജയിച്ചത്‌ (1–-0). അഴ്‌സണൽ–-ലിവർപൂൾ സെമി വിജയികളാകും ഫെബ്രുവരി അവസാനം നടക്കുന്ന ഫൈനലിൽ ചെൽസിയുടെ എതിരാളി. Read on deshabhimani.com

Related News