ഗോകുലം പഞ്ചാബിനോട്‌



കൊൽക്കത്ത ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള ഇന്ന്‌ രണ്ടാംമത്സരത്തിന്‌. പഞ്ചാബ്‌ എഫ്‌സിയാണ്‌ എതിരാളി. ആദ്യ കളിയിൽ ചെന്നൈ സിറ്റിയോട്‌ തോറ്റാണ്‌ ഗോകുലമെത്തുന്നത്‌. പഞ്ചാബാകട്ടെ ഐസ്വാൾ എഫ്‌സിയെ വീഴ്‌ത്തി. പകൽ‌ രണ്ടിന്‌‌ വൺ സ്‌പോർട്‌സിൽ കാണാം. ചെന്നൈക്കെതിരെ മോശം പ്രകടനമായിരുന്നു ഗോകുലത്തിന്റേത്‌. ഒഴുക്കില്ലാത്ത കളി. പഞ്ചാബിനെതിരെ ടീമിൽ മാറ്റങ്ങളുണ്ടാകും. മറ്റ്‌ കളികളിൽ ഇന്ത്യൻ ആരോസ്‌ സുദേവ എഫ്‌സിയെയും ചർച്ചിൽ ബ്രദേഴ്‌സ്‌ മുഹമ്മദൻസിനെയും നേരിടും.   Read on deshabhimani.com

Related News