25 April Thursday

ഗോകുലം പഞ്ചാബിനോട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


കൊൽക്കത്ത
ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള ഇന്ന്‌ രണ്ടാംമത്സരത്തിന്‌. പഞ്ചാബ്‌ എഫ്‌സിയാണ്‌ എതിരാളി. ആദ്യ കളിയിൽ ചെന്നൈ സിറ്റിയോട്‌ തോറ്റാണ്‌ ഗോകുലമെത്തുന്നത്‌. പഞ്ചാബാകട്ടെ ഐസ്വാൾ എഫ്‌സിയെ വീഴ്‌ത്തി. പകൽ‌ രണ്ടിന്‌‌ വൺ സ്‌പോർട്‌സിൽ കാണാം.

ചെന്നൈക്കെതിരെ മോശം പ്രകടനമായിരുന്നു ഗോകുലത്തിന്റേത്‌. ഒഴുക്കില്ലാത്ത കളി. പഞ്ചാബിനെതിരെ ടീമിൽ മാറ്റങ്ങളുണ്ടാകും. മറ്റ്‌ കളികളിൽ ഇന്ത്യൻ ആരോസ്‌ സുദേവ എഫ്‌സിയെയും ചർച്ചിൽ ബ്രദേഴ്‌സ്‌ മുഹമ്മദൻസിനെയും നേരിടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top